ചെങ്ങമനാട്ട് കുടുംബയോഗം ,കീരംപാറ പി .ഒ , കീരംപാറ

About

ചെങ്ങമനാട്ടു കുടുംബത്തിലെ മണ്മറഞ്ഞു പോയ പൂർവ പിതാക്കന്മാരെയും തൊഴിൽ പരമായും മറ്റും നാടിന്റെ നാനാ ഭാഗത്ത്‌ വസിച്ച് താമസസ്ഥലത്തിന് അനുസരണമായി വിവിധ വീട്ടുപേരുകളിൽ അറിയപ്പെടുന്ന നമ്മുടെ കുടുംബാംഗങ്ങളെയും പരസ്പരം പരിചയപ്പെടുത്തി ചെങ്ങമനാട്ടു കുടുംബത്തിനു സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധിക്കായി ശ്രീ. C. G ജോർജ്ജ് , ശ്രീ. C. V പൌലോസ്, ശ്രീ. C. V ജോർജ്ജ് തുടങ്ങിയ കുടുംബാംഗങ്ങളുടെ ആലോചനയും കൂട്ടായ സമ്പർക്കവും മുഖാന്തിരം 1991 സെപ്റ്റംബർ 14- നു കീരംപാറയിൽ C. G ജോർജ്ജ് അവർകളുടെ വസതിയിൽ ശ്രീ. മത്തായി വർക്കി അവര്കളുടെ അദ്ധ്യക്ഷതയിൽ കീരംപാറയിലും പരിസരത്തുമുള്ള ചെങ്ങമനാട്ടു കുടുംബാംഗങ്ങൾ സമ്മേളിച്ചു.

സമ്മേളനത്തിൽ പങ്കെടുത്തവരുടെ അറിവും വിവരണവും അനുസരിച്ച്  താഴെ പറയുന്ന വസ്തുതകൾ മനസിലാക്കുകയാണ്.

ചെങ്ങമാനാട്ടു മനയിൽനിന്നും പിരിഞ്ഞുപൊന്ന ഒരു കാരണവരും കുടുംബവും ക്രിസ്തുമതം സ്വീകരിച്ച് മൂവാറ്റുപുഴയ്ക്ക് അടുത്തുള മയിൽകൊബ്ബിൽ താമസമാക്കുകയും പിന്നീട് ചെങ്ങമനാട്ടു കുടുംബം സാരമായ പങ്കുവഹിച്ചു ആരക്കുഴയിൽ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. കുടുംബം വലുതായപ്പോൾ കുറെ വീട്ടുകാർ കോതമംഗലം പരിസരത്തും കുടിയേറിപ്പാർത്തു. അക്കാലത്തു കോതമംഗലം വലിയപള്ളി ഇടവകക്കാരായിരുന്നു അവർ. കൂനം കുരിശ് സത്യത്തിന്റെ കാലയളവിൽ മയിൽകൊബ്ബിലും ആരക്കുഴയിലും ഉണ്ടായിരുന്നവർ കത്തോലിക്കാ സഭയിലും വലിയപള്ളി ഇടവകക്കരായിരുന്നവർ യാക്കോബായ സഭയിലും ചേർന്നു. തുടർന്ന് ഏതാനും വീട്ടുകാർ പിണ്ടിമന, പുന്നെക്കാട്, ചെങ്കര, കുറ്റിയാൻചാൽ, നീണ്ടപാറ, അടിമാലി, തോക്കുപാറ, വെള്ളിക്കുളങ്ങര, വടക്കഞ്ചേരി, മംഗല ഡാം, കയറാഡി, പെരാംബ്ബ്ര, പുൽപ്പള്ളി, ബത്തേരി, താമരശ്ശേരി, മാനന്തവാടി, കല്ലുമുക്ക്, കല്ലാർകുട്ടി, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി പാർത്തുവരുന്നു.

പുലിമലയിൽ കോടമുള്ളിൽ, പോത്തനാമുഴി, അറയ്ക്കൽ, പള്ളിയ്ക്കമാലിൽ, കൊടക്കപറമ്പിൽ, കീച്ചേരി, കൂർപ്പിള്ളിൽ തുടങ്ങിയ വീട്ടുപെരിൽ അറിയപ്പെടുന്നവരും ചെങ്ങമനാട്ടു കുടുംബാംഗങ്ങൾ ആണെന്ന് മനസ്സിലാക്കുന്നു.