ചെങ്ങമനാട്ട് കുടുംബയോഗം ,കീരംപാറ പി .ഒ , കീരംപാറ

ചെങ്ങമനാട്ടു കുടുംബയോഗം 2019

ചെങ്ങമനാട്ടു കുടുംബയോഗം (01-05-2019)

അതിപുരാതനകാലം മുതൽ മൈൽകൊമ്പ്, ആരക്കുഴ ഭാഗത്തു നിന്ന് കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി പാർത്ത് വിവിധ കുടിപ്പേരുകളിൽ അറിയപ്പെട്ടിരുന്ന ചെങ്ങമനാട്ട് കുടുംബാംഗങ്ങൾ 1992 മുതൽ ഭംഗിയായും ചിട്ടയായും കൂടിവരികയാണ്. ഈ കൂട്ടായ്മ തുടർന്നും സജീവമാക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രണ്ട് വൺഡേ ടൂർ വിജയകരമായി നടത്തി. പുതിയകർമ്മ പരിപാടികൾക്കു വേണ്ടി ഈ വർഷം വിപുലമായി വാർഷികപൊതുയൊഗം സംഘടിപ്പിച്ചിരിക്കുകയാണ്.

ചെങ്ങമനാട്ട് കുടുംബയോഗത്തിന്റെ 27 മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വൈസ്പ്രസിഡന്റ് ബേബി മത്തായി അവർകളുടെ അദ്ധ്യക്ഷതയിൽ 2019 മെയ് മാസം 1 തിയതി ബുധനാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4:00 വരെ ഇതോടോന്നിച്ചു ചേർത്തിരിക്കുന്ന കര്യപരിപാടികളനുസരിച്ചു കീരംപാറ സെന്റ്‌ സ്റ്റീഫൻസ് ഹയർ സെക്കന്ററി ഹൈസ്കൂളിൽ വച്ച് നടത്തുന്നതായിരിക്കും. പ്രസ്തുത സമ്മേളനം രക്ഷാധികാരി റവ: ഫാ: എൽദോസ് വർഗീസ്‌ ഉദ്ഘാടനം ചെയ്യുന്നതും റവ: ഫാ ക്‌ളീമീസ് എൽദോസ് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. വാർഷീകത്തോട് അനുബന്ധിച്ചു വിവിധ കലാകായിക മത്സരങ്ങളും , തിരഞ്ഞെടുപ്പും നടത്തപ്പെടുന്നു . എല്ലാ കുടുംബങ്ങളും കൃത്യസമയത്തു എത്തിച്ചേർന്നു വാർഷിക പൊതുയോഗം വിജയകരമാക്കിത്തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാര്യപരിപാടി

8.30 am –റെജിസ്ട്രേഷൻ
9.00 am – 9.30 amലഘുഭക്ഷണം
10.00 am – 12:30 pm വാർഷിക സമ്മേളനം
പ്രാർത്ഥന
വേദവായന
അനുശോചനം
സ്വാഗതം
അനുമോദനം
ഉദ്‌ഘാടനം
സംഗീതം
അധ്യക്ഷപ്രസംഗം
റിപ്പോർട്ട്
വരവ് ചെലവ് കണക്ക്
മുഖ്യപ്രഭാഷണം
തിരഞ്ഞെടുപ്പ്
ചർച്ചകൾ
 12.30 – 1.30 pmഉച്ചഭക്ഷണം
 1.30 pm – 4:00 pm കലാ കായിക മത്സരങ്ങൾ(മെമ്മറി ടെസ്റ്റ്‌ ,മിഠായി പെറുക്കൽ, സംഗീത മത്സരം ,കസേര കളി ,ക്വിസ് ,മെഴുകുുതിരി കത്തിക്കൽ ,മുന്തിരി തീറ്റ മത്സരം,ബോൾ പാസ്സിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് ) തുടർന്നു സമ്മാനദാനം നടത്തപെടുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്‌

 1. 2018 -2019 കാലയളവിൽ വിവാഹിതരായ ദമ്പതികളെ പരിചയപ്പെടുത്തി സമ്മാനം നല്കുന്നതാണ് . നേരത്തെ സെക്രട്ടറിക്ക് വിവരം നൽകണം
 2. വിവാഹം ചെയ്തയച്ച സഹോദരിമാര്ക്കും മത്സരങ്ങളിലും സമ്മേളനത്തിലും പങ്കെടുക്കാവുന്നതാണ്
 3. കുടുംബ ചരിത്രം പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ അന്നേ ദിവസം സെക്രട്ടറിയെ എല്പ്പിക്കെണ്ടതാണ് (ഫോട്ടോ സഹിതം)
 4. സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുള്ളവർക്ക് അനുമോദനങ്ങൾ നൽക്കുന്നതാണ് .ബന്ധപ്പെട്ടവർ വിശദാംശം നേരത്തെ സെക്രട്ടറിയെ അറിയിക്കണം
 5. കുട്ടിക്കൾക്കും വനിതകൾക്കും പുരുഷന്മാര്ക്കും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്
 6. എല്ലാവരും നേരത്തെതന്നെ എത്തിചേർന്ന്  സമ്മേളനം വിജയപ്രദമാക്കണം
 7. കഴിഞ്ഞ +2 പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച കുട്ടിക്കു സമ്മാനം നല്ക്കുന്നതാണ് . വിവരങ്ങൾ സെക്രട്ടറിയെ മുമ്പു കൂട്ടി  രേഖകൾ  സഹിതം അറിയിക്കേണ്ടതാണ്

     വിവരങ്ങൾ അറിയിക്കേണ്ട നമ്പർ 

 1. ബേബി  മത്തായി  – 9495505473
 2. C.J. ഏൽദോസ്    – 9846236151 (കോതമംഗലം )
 3. ബിജു കെ ഇ – 9495961961 (ഹൈറേഞ്ജ് )
 4. സി വി പത്രോസ് – 9447951930 (ബത്തേരി )
 5. സി കെ സണ്ണി – 9447395895 (മാനന്തവാടി )
 6. ഷാജി പോൾ – 9495035841 (വടക്കഞ്ചേരി )

Leave a Reply

Your email address will not be published. Required fields are marked *