![ചെങ്ങമനാട്ടു കുടുംബയോഗം 2019 <p>ചെങ്ങമനാട്ടു കുടുംബയോഗം (01-05-2019) അതിപുരാതനകാലം മുതൽ മൈൽകൊമ്പ്, ആരക്കുഴ ഭാഗത്തു നിന്ന് കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി പാർത്ത് വിവിധ കുടിപ്പേരുകളിൽ അറിയപ്പെട്ടിരുന്ന ചെങ്ങമനാട്ട് കുടുംബാംഗങ്ങൾ 1992 മുതൽ ഭംഗിയായും ചിട്ടയായും കൂടിവരികയാണ്. ഈ കൂട്ടായ്മ തുടർന്നും സജീവമാക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രണ്ട് വൺഡേ ടൂർ വിജയകരമായി നടത്തി. പുതിയകർമ്മ പരിപാടികൾക്കു വേണ്ടി ഈ വർഷം വിപുലമായി വാർഷികപൊതുയൊഗം സംഘടിപ്പിച്ചിരിക്കുകയാണ്. ചെങ്ങമനാട്ട് കുടുംബയോഗത്തിന്റെ 27 മത് വാർഷിക […]</p>](http://www.chengamanattu.com/wp-content/uploads/2019/05/WhatsApp-Image-2019-04-30-at-8.44.46-PM.jpeg)
ചെങ്ങമനാട്ടു കുടുംബയോഗം
About Us
ചെങ്ങമാനാട്ടു മനയിൽനിന്നും പിരിഞ്ഞുപൊന്ന ഒരു കാരണവരും കുടുംബവും ക്രിസ്തുമതം സ്വീകരിച്ച് മൂവാറ്റുപുഴയ്ക്ക് അടുത്തുള മയിൽകൊബ്ബിൽ താമസമാക്കുകയും പിന്നീട് ചെങ്ങമനാട്ടു കുടുംബം സാരമായ പങ്കുവഹിച്ചു ആരക്കുഴയിൽ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. കുടുംബം വലുതായപ്പോൾ കുറെ വീട്ടുകാർ കോതമംഗലം പരിസരത്തും കുടിയേറിപ്പാർത്തു. അക്കാലത്തു കോതമംഗലം വലിയപള്ളി ഇടവകക്കാരായിരുന്നു അവർ. കൂനം കുരിശ് സത്യത്തിന്റെ കാലയളവിൽ മയിൽകൊബ്ബിലും ആരക്കുഴയിലും ഉണ്ടായിരുന്നവർ കത്തോലിക്കാ സഭയിലും വലിയപള്ളി ഇടവകക്കരായിരുന്നവർ യാക്കോബായ സഭയിലും ചേർന്നു. തുടർന്ന് ഏതാനും വീട്ടുകാർ പിണ്ടിമന, പുന്നെക്കാട്, ചെങ്കര, കുറ്റിയാൻചാൽ, നീണ്ടപാറ, അടിമാലി, തോക്കുപാറ, വെള്ളിക്കുളങ്ങര, വടക്കഞ്ചേരി, മംഗല ഡാം, കയറാഡി, പെരാംബ്ബ്ര, പുൽപ്പള്ളി, ബത്തേരി, താമരശ്ശേരി, മാനന്തവാടി, കല്ലുമുക്ക്, കല്ലാർകുട്ടി, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി പാർത്തുവരുന്നു.